കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കും; ബന്ധുക്കള്‍ക്ക് ധനസഹായം
കളമശ്ശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് മരിച്ച തൊഴിലാളികളുട മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാന്‍ നിര്‍ദേശം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര സഹായം നല്‍കാന്‍ തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ തൊഴില്‍ വകുപ്പ് ഉത്തരവിട്ടു. ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്രയ്ക്കാണ് അന്വേഷണ ചുമതല. തൊഴിലിടങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ നാല് തൊഴിലാളികളാണ് മരിച്ചത്.
നജീഷ് അലി, ഫൈസുള്ള മണ്ഡല്‍, കുഡുസ് മണ്ഡല്‍, നൂറമിന്‍ മണ്ഡല്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഫറൂഖ് മണ്ഡല്‍, സിയാവുള്‍ മണ്ഡല്‍ എന്നിവര്‍ ചികിത്സയിലാണ്.