അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം; സിപിഎം സംസ്ഥാന സമ്മേളനത്തെക്കുറിച്ച് വിഎസിന്റെ മകന്‍

 | 
VS Achuthanandan

എറണാകുളത്ത് അടുത്ത ദിവസം ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കില്ല. സ്ഥിരീകരണവുമായി വിഎസിന്റെ മകന്‍ വി.എ.അരുണ്‍കുമാറിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേതെന്ന് അരുണ്‍ കുമാര്‍ കുറിച്ചു. 

സ്‌ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ യാത്ര സാധ്യമല്ലാതായി. വിവരങ്ങള്‍ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നുവെന്ന് അരുണ്‍ കുമാര്‍ പോസ്റ്റില്‍ പറയുന്നു. 

പോസ്റ്റ് വായിക്കാം

സമ്മേളനങ്ങള്‍!
സന്തോഷവും ആവേശവുമായിരുന്നു
അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്..
സ്‌ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ യാത്ര സാധ്യമല്ലാതെയായി.
വിവരങ്ങള്‍ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നു..