തൃക്കാക്കര പിടിച്ച് ഉമ തോമസ്; റെക്കോർഡ് ഭൂരിപക്ഷം

 | 
Uma

തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വിജയിച്ചു. 25,015 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ തോമസ് നേടിയത്. ഏറെ പ്രതീക്ഷയോടെ എൽഡിഎഫ് നിർത്തിയ ഡോക്ടർ ജോ ജോസഫ് ദയനീയമായി പരാജയപ്പെട്ടു. ബിജെപി സ്ഥാനാർഥി എ. എൻ രാധാകൃഷ്ണനും മണ്ഡലത്തിൽ ഒരു ചലനവും ഉണ്ടാക്കാനായില്ല.  അവസാന വോട്ട് നില ഇപ്രകാരമാണ്. 

ആകെ പോൾ ചെയ്ത വോട്ട്: 
ഉമ തോമസ് (UDF): 72,767
Dr. ജോ ജോസഫ്(LDF): 47,752
എ. എൻ.രാധാകൃഷ്ണൻ (NDA): 12,955
ഭൂരിപക്ഷം: 25,015

59,839 വോട്ടാണ് കഴിഞ്ഞ തവണ പി.ടി തോമസിന് കിട്ടിയത്. 45,510 വോട്ട് ഇടതു സ്ഥാനാർത്ഥിയായിരുന്ന ജെ.ജേക്കബിനും കിട്ടി. ബിജെപി സ്ഥാനാർഥി എസ്. സജിക്ക് 15, 483 വോട്ടാണ് കിട്ടിയത്. ബിജെപിക്ക് ഇത്തവണ വോട്ട് കുറഞ്ഞു. 

കോൺഗ്രസിന്റെ സഭയിലെ ഏക വനിത എംഎൽഎ ആണ് ഉമ തോമസ്.