ആഴ്സണലിന് ‍അപ്രതീക്ഷിത തോൽവി, സമനിലയിൽ കുരുങ്ങി മിലാൻ

ക്രിസ്റ്റൽ പാലസ് ​ഗണ്ണേഴ്സിനെതിരെ വിജയിച്ചത് എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്
 | 
crystal palace

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ആദ്യ നാലിലേക്ക് മടങ്ങിയെത്താനുള്ള ആഴ്സണലിന്റെ അവസരം നഷ്ടമായി. ക്രിസ്റ്റൽ പാലസിനെതിരെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് ആഴ്സണൽ പരാജയപ്പെട്ടത്.

ഫിലിപ്പേ മറ്റേറ്റ 16ാം മിനിറ്റിൽ ആതിഥേയർക്ക് ലീഡ് നേടിക്കൊടുത്തു. തൊട്ടുപിന്നാലെ 24ാം മിനിറ്റിൽ ജോർദാൻ ആയൂ രണ്ടാം ​ഗോളും നേടി. 74ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വിൽഫ്രഡ് സാഹ ​ഗോളാക്കി മാറ്റിയതോടെ ആഴ്സണലിന്റെ തോൽവി പൂർണ്ണമായി. 

ഈ കളി സമനിലയായാൽ പോലും ടോട്ടനത്തെ പിൻതള്ളി പട്ടികയിൽ നാലാം സ്ഥാനത്ത് എത്താൻ ആഴ്സണലിന് കഴിയുമായിരുന്നു. 29 കളികളിൽ നിന്നും 54 പോയിന്റുമായി അവർ 5ാം സ്ഥാനത്താണ്. മുപ്പത് കളിയിൽ നിന്നും 54 പോയിന്റും മികച്ച ​ഗോൾ വ്യത്യാസവുമായി സ്പർസ് നാലാം സ്ഥാനത്തും ഉണ്ട്. ഈ ജയത്തോടെ 37 പോയിന്റുമായി പാലസ് 9ാം സ്ഥാനത്തേക്ക് ഉയർന്നു.

സിരി എയിൽ ഒന്നാം സ്ഥാനം കൂടുതൽ സുരക്ഷിതമാക്കാൻ കിട്ടിയ അവസരത്തിൽ എ.സി മിലാൻ സമനിലയിൽ കുടുങ്ങി. ബോളോ​ഗ്നയുമായുള്ള മത്സരം ​ഗോൾ രഹിത സമനിലിയിൽ പിരിഞ്ഞു. 3 കളികൾ കഴിഞ്ഞപ്പോൾ 67 പോയിന്റോടെ മിലാൻ ഒന്നാം സ്ഥാനത്തും 66 പോയിന്റോടെ നപ്പോളി രണ്ടാം സ്ഥാനത്തുമാണ്. 30 കളിയിൽ നിന്നും  63 പോയിന്റുമായി ഇന്റർ തൊട്ടുപിന്നാലെ ഉണ്ട്.