ഉക്രൈനിൽ സൈനീക നടപടി പ്രഖ്യാപിച്ച് വ്ലാഡിമർ പുട്ടിൻ; ലോകം മറ്റൊരു യുദ്ധത്തിലേക്ക്

 | 
putin

ഉക്രൈനിലെ ഡോൺബാസ് പ്രവിശ്യയിൽ സൈനീക നടപടി ആരംഭിക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ അറിയിച്ചു. ഇതോടെ ലോകം മറ്റൊരു യുദ്ധത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. റഷ്യൻ ടെലിവിഷനിലൂടെ നടത്തിയ പ്രഖ്യാപനത്തിലാണ് പുട്ടിൻ ആക്രമണം തുടങ്ങുന്നതായി അറിയിച്ചത്. ഉക്രൈൻ സൈന്യത്തോട് കീഴടങ്ങാനും അദേഹം ആവശ്യപ്പെട്ടു. രക്തച്ചൊരുച്ചിൽ ഉണ്ടായാൽ ഉക്രൈനായിരിക്കും ഉത്തരവാദിയെന്നും പുട്ടിൻ അറിയിച്ചു. ആയുധങ്ങൾ ഉപേക്ഷിച്ച് തിരികെ വീടുകളിലേക്ക് പോകാൻ സൈനീകരോട് പുട്ടിൻ ആവശ്യപ്പെട്ടു.

സൈനീക നടപടി നിർത്തിവക്കണമെന്നും അടിയന്തരമായി സമാധാനശ്രമങ്ങൾ നടത്തണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ​ഗുട്ടറസ് ആവശ്യപ്പെട്ടു. സമാധാനത്തിന് ഒരു അവസരം നൽകണമെന്ന് അദേഹം റഷ്യയോട് അപേക്ഷിച്ചു. 

അതേസമയം ഉക്രൈൻ പ്രവിശ്യയായ ഡൊണേഡ്സ് പ്രവിശ്യയിൽ ബോംബ് സ്ഫോടനം ഉണ്ടായെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.