വില്ലയെ തോൽപ്പിച്ച് ലിവർപൂൾ സിറ്റിക്കൊപ്പം

 | 
liverpool

ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ച് ലിവർപൂൾ പോയിന്റ് നിലയിൽ സിറ്റിക്ക് ഒപ്പമെത്തി. ഇരുടീമുകൾക്കും ഇപ്പോൾ 86 പോയിന്റ് വീതമാണ് ഉള്ളത്. എന്നാൽ സിറ്റി ഒരു മത്സരം കുറവാണ് കളിച്ചത്. ​ഗോൾ ശരാശരിയിലും സിറ്റിയാണ് മുന്നിൽ.

മൂന്നാം മിനിറ്റിൽ തന്നെ ഡ​ഗ്ലസ് ലൂയിസിന്റെ ​ഗോളിലൂടെ മുന്നിലെത്തി വില്ല, ലിവർപൂളിനെ ഞെട്ടിച്ചു. എന്നാൽ മൂന്ന് മിനിറ്റുകൾക്കകം മാറ്റിപ്പിലൂടെ ലിവർപൂൾ സമനില പിടിച്ചു. രണ്ടാം പകുതിയിൽ 65ാം മിനിറ്റിൽ സാദിയോ മാനേ നേടിയ ​ഗോളാണ് ലിവർപൂളിന് 3 പോയിന്റ് നേടിക്കൊടുത്തത്. ലൂയിസ് ഡിയാസിന്റെ പാസിൽ സാദിയോ മാനേ ഹെഡ് ചെയ്താണ് ​ഗോളടിച്ചത്.

ലാലീ​ഗയിൽ സെൽറ്റാ വീ​ഗോയെ തോൽപ്പിച്ച് ബാഴ്സലോണ മൂന്ന് പോയിന്റ് നേടി. പിയറി എമിറിക് ഔബേമയാങ്ങ് നേടിയ രണ്ട്  ​ഗോളും മെംഫിസ് ഡിപേ ഒരു ​ഗോളും നേടിയപ്പോൾ സെൽറ്റാ വീ​ഗോയുടെ ​ഏക ​ഗോൾ ആസ്പാസിന്റെ വകയായിരുന്നു.