ബാലചന്ദ്രകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി

 | 
Balachandrakumar

ദിലീപിന് എതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് എതിരെ ലൈംഗികപീഡന പരാതി. കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇവര്‍ പരാതി നല്‍കി. പത്തു വര്‍ഷം മുന്‍പ് ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഒരു ഗാനരചയിതാവിന്റെ വീട്ടില്‍ വെച്ചായിരുന്നു താന്‍ പീഡനത്തിന് ഇരയായതെന്നും യുവതി വ്യക്തമാക്കുന്നു. 

ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപിനും സംഘത്തിനുമെതിരെ ക്രൈബ്രാഞ്ച് കേസെടുത്തിരുന്നു. ഈ കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച രാവിലെ ഹൈക്കോടതി വിധി പറയും. ദിലീപിന്റെയും സംഘത്തിന്റെയും ശബ്ദരേഖകള്‍ ഉള്‍പ്പെടെ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.