യൂട്യൂബറെ ഭീഷണിപ്പെടുത്തിയ കേസ്; നടൻ ബാലയുടെ മൊഴി രേഖപ്പെടുത്തി

 | 
bala

യൂട്യൂബർ അജു അലക്‌സിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പൊലീസ് നടൻ ബാലയുടെ മൊഴി രേഖപ്പെടുത്തി. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് ബാലയുടെ ഫ്‌ളാറ്റിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ തോക്ക് കണ്ടെത്താനായില്ല. അതേസമയം അജു അലക്‌സും സന്തോഷ് വർക്കിയും ചേർന്ന് തന്നെ കുടുക്കിയതാണെന്ന് ബാല ആരോപിച്ചു. സന്തോഷ് വർക്കിയാണ് അജുവിന്റെ ഫ്‌ളാറ്റിലേക്ക് തന്നെ കൊണ്ടുപോയത്. ഇരുവരുടേയും ലക്ഷ്യം പണവും യൂട്യൂബ് കാഴ്ചക്കാരുമാണെന്നും ബാല പറഞ്ഞു. 

പൊലീസുമായി സംസാരിച്ചതിൽ നിന്നുമാണ് പല കാര്യങ്ങളും തനിക്ക് മനസിലായത്. താൻ ഒരു ട്രാപ്പിൽ പെട്ടുപോയതാണ്. വിശ്വസിച്ചുപോയതാണ് പറ്റിയത്. നിങ്ങൾ കളിച്ചത് എലിയോടോ പൂച്ചയോടോ അല്ലെന്നും ആനയോടാണ് കളിയ്ക്കുന്നതെന്നും ബാല തിരിച്ചടിച്ചു.