പെർമിറ്റ് ലംഘിച്ചതിന് പിഴ അടച്ചു; റോബിൻ ബസ് തമിഴ്നാട് ആർടിഒ വിട്ടയച്ചു
Nov 21, 2023, 15:14 IST
|
തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനൽകി. പെർമിറ്റ് ലംഘനത്തിന് 10,000 രൂപ പിഴ അടച്ച ശേഷമാണ് ബസ് വിട്ടുനൽകിയത്. കോയമ്പത്തൂർ സെൻട്രൽ ആർടിഒയുടെതാണ് നടപടി. ഇന്ന് വൈകീട്ട് മുതൽ സർവീസ് പുന:രാരഭിക്കുമെന്ന് ബസ് ഉടമ ഗിരീഷ് അറിയിച്ചു.
റോബിൻ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. പെർമിറ്റ് ലംഘിച്ചു എന്ന് കാണിച്ചാണ് കോയമ്പത്തൂർ വെസ്റ്റ് ആർടിഒ ബസ് പിടിച്ചെടുത്തത്.