അമേരിക്കയില്‍ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു
Nov 18, 2021, 11:47 IST
| അമേരിക്കയില്‍ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. ഡാലസിലാണ് സംഭവമുണ്ടായത്. ഡാലസ് കൗണ്ടിയിലെ മസ്‌കിറ്റ് സിറ്റിയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തുകയായിരുന്ന പത്തനംതിട്ട, കോഴഞ്ചേരി ചരുവില്‍ സാജന്‍ മാത്യൂസ് (സജി-56) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.
1.40ഓടെ സ്‌റ്റോറില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് കൗണ്ടറില്‍ ഉണ്ടായിരുന്ന സാജന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സാജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെയാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് സാജന്‍ കട തുടങ്ങിയത്.
2005ല്‍ കുവൈറ്റില്‍ നിന്നാണ് സാജന്‍ അമേരിക്കയിലേക്ക് കുടിയേറിയത്. ഡാലസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ നഴ്‌സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.