മകളെ കാണാന്‍ എത്തിയ ആണ്‍ സുഹൃത്തിനെ കള്ളനെന്ന് കരുതി കുത്തിക്കൊന്നു; പിതാവ് കീഴടങ്ങി

 | 
Stabbed

തിരുവനന്തപുരത്ത് മകളെ കാണാന്‍ എത്തിയ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. പേട്ടയിലാണ് പുലര്‍ച്ചെ സംഭവമുണ്ടായത്. പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) ആണ് മരിച്ചത്. പുലര്‍ച്ചെ 4 മണിക്കായിരുന്നു സംഭവം. കള്ളനെന്ന് കരുതിയാണ് കുത്തിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ലാലു പറഞ്ഞു. ഇയാള്‍ പോലീസില്‍ കീഴടങ്ങി.

പുലര്‍ച്ചെ 3 മണിയോടെ വീട്ടിനുള്ളില്‍ ശബ്ദം കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും യുവാവിനെ കണ്ടപ്പോള്‍ കള്ളനെന്ന് കരുതി ആക്രമിക്കുകയായിരുന്നെന്നും ലാലു പോലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ പോലീസ് സ്‌റ്റേഷനില്‍ എത്തി ലാലു കീഴടങ്ങുകയായിരുന്നു. വീട്ടില്‍ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലു പോലീസിനോട് പറഞ്ഞു.

പോലീസ് സംഘം എത്തി അനീഷിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേട്ടയിലെ ചായക്കുടി ലൈനില്‍ ഈഡന്‍ എന്ന വീട്ടിലാണ് ലാലുവും കുടുംബവും താമസിക്കുന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലാണ് സംഭവം നടന്നത്. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.