കൂടുതൽ വ്യാപനശേഷിയുള്ള പുതിയ കോവിഡ് വകഭേദത്തെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി.

 | 
covid


നിരവധിതവണ രൂപമാറ്റം വന്ന പുതിയ കോവിഡ് വൈറസ് വകഭേദത്തെ തിരിച്ചറിഞ്ഞതായി ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ അറിയിച്ചു.
C.1.2 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദം ജോഹന്നാസ്ബർഗും തലസ്ഥാനമായ പ്രിട്ടോറിയയിലുമാമ് ആദ്യമായി തിരിച്ചറിഞ്ഞത്. ഓഗസ്റ്റ് 13 ആയപ്പോഴേക്കും ദക്ഷിണാഫ്രിക്കയിലെ ഒൻപത് പ്രവിശ്യകളിലും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, പോർച്ചുഗൽ, ന്യൂസിലാൻഡ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും ഇത് കണ്ടെത്തി.

മുൻ വകഭേദങ്ങളേക്കാൾ കൂടുതൽ വ്യാപനശേഷിയുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. ആന്റിബോഡികളെ മറികടക്കാനുള്ള ഇതിന്റെ വർദ്ധിച്ച കഴിവും ശാസ്ത്ര ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. പുതിയ വകഭേദത്തിന് മ്യൂട്ടേഷൻ നിരക്ക് 41.9 ആണ്. പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ള പരിവർത്തനങ്ങളാണ് വൈറസിന്റെ സ്‌പൈക് മേഖലയിൽ കണ്ടെത്തിയിരിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.

ക്രിപ്സ് എന്നറിയപ്പെടുന്ന ക്വാസുലു-നേറ്റൽ റിസർച്ച് ഇന്നൊവേഷൻ ആൻഡ് സീക്വൻസിംഗ് പ്ലാറ്റ്ഫോം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസ് എന്നിവയുൾപ്പെടെ ദക്ഷിണാഫ്രിക്കൻ ഗ്രൂപ്പുകളാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്.