ഓൺലൈനിൽ വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്കേറ്റു

 | 
mic

പാലക്കാട്: ഓൺലൈനിൽ നിന്ന് അറുനൂറു രൂപയ്ക്ക് വാങ്ങിയ ചൈനീസ് നിർമിത മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്കേറ്റു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകൾ ഫിൽസക്കാണ് പരിക്കേറ്റത്. പാട്ടുപാടുന്നതിനിടെയായിരുന്നു അപകടം. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലിൽ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കിൽ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുകയുമായിരുന്നു. 


 ചൈനീസ് നിർമിത മൈക്ക് എന്നല്ലാതെ നിർമാണ കമ്പനിയുടെ പേര് ഓൺലൈനിൽ നിന്ന് വാങ്ങിയ മൈക്കിലില്ലെന്ന് വീട്ടുകാർ പറയുന്നു. ഇക്കാരണത്താൽ പരാതി നൽകാനും കഴിയുന്നില്ല എന്നും കുടുംബം പറഞ്ഞു.