എ.എ.റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്

 | 
A A Rahim

എ.എ.റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. മന്ത്രിയായതോടെ പി.എ.മുഹമ്മദ് റിയാസ് ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ റഹീമിനെ ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്തത്.

പ്രസിഡന്റായിരുന്ന മുഹമ്മദ് റിയാസ് നിലവില്‍ കേരള എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായതിനാല്‍, ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി എ.എ.റഹീം പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 2017ലാണ് മുഹമ്മദ് റിയാസ് ദേശീയ പ്രസിഡന്റായത്. അതിന് മുന്‍പ് എം.ബി രാജേഷ് ആയിരുന്നു പ്രസിഡന്റ്.