മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ച് അപകടം; ആം ആദ്മി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു
കൊല്ലം: അമിതമായി മദ്യപിച്ച് വാഹനമോടിക്കുകയും അപകടം വരുത്തിവെക്കുകയും ചെയ്തതിന് ആം ആദ്മി സംസ്ഥാന പ്രസിഡന്റ് അഡ്വ: വിനോദ് മാത്യു വില്‍സണെതിരെ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി കൊല്ലം കാങ്കത്തുമുക്കിലാണ് വിനോദ് മാത്യു സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. അമിതമായി മദ്യപിച്ച അവസ്ഥയില്‍ ആയിരുന്ന ഇയാളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കാങ്കത്തു മുക്കില്‍ ഉള്‍പ്പടെ ഒന്നിലേറെ സ്ഥലത്ത് വിനോദിന്റെ വാഹനം അപകടത്തില്‍ പെട്ടിട്ടുന്നു. സഹായിക്കാന്‍ ചെന്ന നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസിനെ വിളിക്കുകയായിരുന്നു. വൈദ്യ പരിശോധന നടത്തിയ ശേഷമാണ് പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.
വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന വനിതാ അഭിഭാഷക സുഹൃത്തുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വാഹനം അപകടത്തില്‍ പെട്ടത്. പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയ ശേഷവും കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം ഇയാള്‍ അക്രമാസക്തനായി പെരുമാറി. പിന്നീട് വീട്ടുകാര്‍ എത്തിയാണ് വിനോദിനെ കൊണ്ടുപോയയ്. അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആണ് വിനോദ് മാത്യു വില്‍സണ്‍.