ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, സ്റ്റാഫ് നഴ്സിന് സസ്‌പെൻഷൻ

 | 
ponnani

മലപ്പുറം; പൊന്നാനി  മാതൃ ശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. രണ്ട് ഡോക്ടര്‍മാരെ പിരിച്ചു വിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഗുരുതരമായ കൃത്യവിലോപം നടന്നതായുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. 

 പൊന്നാനി പാലപ്പെട്ടി സ്വദേശി റുഖ്‌സാന(26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം ആണ് നൽകിയത്.