നടനും ബിഗ് ബോസ് താരവുമായ അനൂപ് കൃഷ്ണന്‍ വിവാഹിതനായി; വീഡിയോ

 | 
Anoop Krishnan

നടനും ബിഗ് ബോസ് താരവുമായി അനൂപ് കൃഷ്ണന്‍ വിവാഹിതനായി. ഐശ്വര്യയാണ് വധു. ഞായറാഴ്ച രാവിലെ ആറു മണിക്കും ഏഴിനും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഐശ്വര്യ ഡോക്ടറാണ്. രണ്ടു വര്‍ഷമായി ഇവര്‍ പ്രണയത്തിലാണെന്ന് ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ മത്സരാര്‍ത്ഥിയായിരുന്ന അനൂപ് വെളിപ്പെടുത്തിയിരുന്നു. 

പട്ടാമ്പി സ്വദേശിയായ അനൂപ് സീതാകല്യാണം എന്ന സീരിയിലൂടെയാണ് ശ്രദ്ധേയനായത്. ബിഗ് ബോസ് മൂന്നാം സീസണില്‍ അവസാന റൗണ്ടില്‍ വരെ അനൂപ് എത്തിയിരുന്നു. വിവാഹം പ്രഖ്യാപിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വധുവിനെക്കുറിച്ച് ബോഡി ഷെയിമിംഗ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു.
 
വീഡിയോ കാണാം