യൂട്യൂബർ അജു അലക്സിനെതിരെ മാനനഷ്ടക്കേസുമായി നടൻ ബാല

 | 
BALA

യുട്യൂബർ അജു അലക്സിന് നടൻ ബാലയുടെ വക്കീൽ നോട്ടിസ് . വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിൻവലിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഖേദം പ്രകടിപ്പിക്കണമെന്നും അല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടെന്നും നടൻ ബാല. 

യുട്യൂബർ അജു അലക്സിനെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദർ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വിഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവർത്തിക്ക് കാരണമെന്നാണ് എഫ്ഐആർ.ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി.