നടന്‍ ജി.കെ.പിള്ള അന്തരിച്ചു

 | 
G K Pillai

 നടന്‍ ജി.കെ.പിള്ള അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 97 വയസായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേനായനായ ജി.കെ.പിള്ള 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. 325ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടു. 2005 മുതല്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ ആരംഭിച്ച അദ്ദേഹം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ ശ്രദ്ധേയനായി.

1924ല്‍ ചിറയിന്‍കീഴില്‍ ജനിച്ച ജി.കേശവപിള്ള 15-ാമത്തെ വയസില്‍ സൈന്യത്തില്‍ ചേര്‍ന്നു. 12 വര്‍ഷത്തോളം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. ഇതിനിടെ പ്രേംനസീറിനെ പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. സ്നാപക യോഹന്നാന്‍, തുമ്പോലാര്‍ച്ച, വേലുത്തമ്പി ദളവ, ലൈറ്റ് ഹൗസ്, നായരു പിടിച്ച പുലിവാല്‍, കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, ഒതേനന്റെ മകന്‍, കാര്യസ്ഥന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടു.