നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ

കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ വിധി
 | 
Sreejith Ravi

കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച്. തൃശൂർ സെഷൻസ് കോടതിയുടേതാണ് വിധി. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2022ലാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ച്14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്.

അയ്യന്തോള്‍ എസ്.എന്‍. പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ തെളിവായി. കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്.ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോടു പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ശ്രീജിത്ത് രവി പിടിയിലായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങി. സമാനമായ കേസിൽ മുൻപ് പാലക്കാട്ടുനിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്.