നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതി മണികണ്ഠന് ജാമ്യം
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിക്ക് ജാമ്യം. മൂന്നാം പ്രതി മണികണ്ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2017ല്‍ നടി ആക്രമിക്കപ്പെട്ടതിന് തൊട്ടു പിന്നാലെ പിടിയിലായ ഇയാള്‍ അന്നു മുതല്‍ റിമാന്‍ഡിലാണ്. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്നു പേരില്‍ ഒരാളാണ് മണികണ്ഠന്‍. പാലക്കാട്ടു നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റു പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍ തുടങ്ങിയവര്‍ ഇപ്പോഴും വിചാരണത്തടവുകാരായി ജയിലിലാണ്. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് മണികണ്ഠന് കോടതി ജാമ്യം അനുവദിച്ചത്. നേരത്തേ ഇയാളടക്കമുള്ള പ്രധാന പ്രതികളുടെ ജാമ്യാപേക്ഷകള്‍ കോടതി നിരസിച്ചിരുന്നു.
കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. രണ്ട് മാസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞതിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. കേസില്‍ വിചാരണാ നടപടികള് പുരോഗമിക്കുകയാണ്.