നടി കോഴിക്കോട് ശാരദ അന്തരിച്ചു

 | 
Sarada

നടി കോഴിക്കോട് ശാരദ അന്തരിച്ചു

സിനിമ, സീരിയല്‍ താരം കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. 80ലേറെ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സീരിയലുകളിലും സജാവ സാന്നിധ്യമായിരുന്നു.

1979ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷന്‍, കുട്ടിസ്രാങ്ക് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. സല്ലാപത്തിലെ മനോജ് കെ. ജയന്റെ അമ്മവേഷം ശ്രദ്ധിക്കപ്പെട്ടു.