നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ SIT ചോദ്യം ചെയ്യുന്നു, ഹാജരായത് അഭിഭാഷകനൊപ്പം

 | 
mukesh

നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്ച രാവിലെ 10.15-ഓടെയാണ് എം.എൽ.എ. ചോദ്യംചെയ്യലിന് ഹാജരായത്‌. അഭിഭാഷകനൊപ്പമാണ് മുകേഷ് എത്തിയത്‌.

നേരത്തെ, ഇതേ കേസിൽ മുകേഷിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയായ നടിയുടെ മൊഴിയിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക പീഡനം എന്ന വാദം കോടതി പൂർണമായും തള്ളുകയും ചെയ്തിരുന്നു.

ആലുവ സ്വദേശിയായ നടിയാണ്‌ മുകേഷ് അടക്കം ഏഴുപേർക്കെതിരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉന്നയിച്ചത്. ഇവരുടെ പരാതിയില്‍ മുകേഷ് എം.എല്‍.എയ്‌ക്കെതിരെ ഐ.പി.സി. 354, 509, 452 വകുപ്പുകള്‍ ചുമത്തിയാണ് മരട് പോലീസ് കേസെടുത്തിരുന്നത്. 2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.