മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ നൃത്തം ചെയ്ത നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു
Dec 28, 2021, 18:14 IST
|
മോന്‍സണ്‍ മാവുങ്കലുമായി അടുപ്പമുള്ള നടി ശ്രുതിലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കൊച്ചി ഇഡി ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. നടിക്ക് മോന്‍സണുമായി അടുപ്പമുണ്ടായിരുന്നതായി ഇഡി സ്ഥിരീകരിച്ചതായാണ് വിവരം.
ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയുന്നതിയായാണ് നടിയെ ചോദ്യം ചെയ്തത്. മോന്‍സന്റെ വീട്ടില്‍ നടന്ന ആഘോഷ പരിപാടിയില്‍ ശ്രുതിലക്ഷ്മി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇവര്‍ തമ്മില്‍ എത്രമാത്രം സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും അവയുടെ ഉദ്ദേശ്യം എന്തായിരുന്നെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് ഇഡിയുടെ ലക്ഷ്യം.