ആദിവാസികളെ കാഴ്ചവസ്തുവാക്കിയിട്ടില്ല; ഖേദപ്രകടനത്തിന്റെ ആവശ്യമില്ല; ഫോക്‌ലോർ അക്കാദമി

 | 
vhg


കേരളീയം പരിപാടിയിൽ ആദിവാസികളെ കാഴ്ചവസ്തുവാക്കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്നു ഫോക്‌ലോർ അക്കാദമി. കേരളീയത്തിൽ ആദിവാസികളെ പ്രദർശിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് ഖേദം പ്രകടിപ്പിക്കേണ്ടതില്ലെന്നുമാണ് അക്കാദമി നിലപാട്. കേരളീയത്തിന് നന്ദി പ്രകടിപ്പിച്ചു ഫോക്‌ലോർ അക്കാദമി ചെയർമാൻ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഒരു ഖേദപ്രകടനത്തിന്റെയും ആവശ്യമില്ലെന്നു വ്യക്തമാക്കിയത്. 

കനകക്കുന്നിലാണ് അഞ്ച് ആദിവാസി വിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന ആദിമം ലിവിങ് മ്യൂസിയം ഒരുക്കിയത്. ഇത് ആദിവാസികളെ അപമാനിക്കലാണെന്ന വാദം പ്രചരിപ്പിക്കപ്പിക്കപ്പെട്ടിരുന്നു.