ദത്ത് വിവാദം; അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെതിരെ നടപടിയെടുത്ത് സിപിഎം
Oct 27, 2021, 13:36 IST
| ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെതിരെ സിപിഎം നടപടി. ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ജയചന്ദ്രനെ നീക്കി. വിഷയത്തില്‍ അന്വേഷണത്തിന് ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു പി.എസ്.ജയചന്ദ്രന്‍.
പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ജയചന്ദ്രനെ നീക്കാനാണ് തീരുമാനം. അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി ഇന്ന് യോഗം ചേര്‍ന്നിരുന്നു.
ജയചന്ദ്രനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജയചന്ദ്രനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും ആവശ്യപ്പെടുകയായിരുന്നു.