ഇന്ത്യയുമായുള്ള വ്യാപാര ബന്ധം റദ്ദാക്കി താലിബാന്‍; അഫ്ഗാനില്‍ കുടുങ്ങിയവരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രം

 | 
thaliban

ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാൻ്റെ എല്ലാ വ്യാപാരബന്ധവും താലിബാൻ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് 
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. 300 മലയാളികള്‍ അടക്കം 1650ലധികം പേരാണ് ഇന്ത്യയിലേക്ക് വരാനായി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചത്. 400 പേരെ അടിയന്തരമായി നാട്ടിലെത്തക്കാന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ഷ്രിന്‍ഗ്‌ല യുഎസ് ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെന്‍ഡി ഷെര്‍മാനുമായുള്ള ചര്‍ച്ചയില്‍ സഹായം തേടി.

ഒരു വ്യോമസേന വിമാനം കാബൂളിലുണ്ട്. എന്നാൽ ഇന്നലെ വിമാനത്താവളത്തിലേക്ക് കയറാൻ മലയാളികൾ ഉൾപ്പടെ നൂറിലധികം ഇന്ത്യക്കാരെ താലിബാൻ അനുവദിച്ചില്ല. അമേരിക്കൻ വിദേശകാര്യസെക്രട്ടറിയുമായി വിദേസകാര്യമന്ത്രി എസ് ജയശങ്കർ ഇക്കാര്യം ചർച്ച ചെയ്തതായാണ് സൂചന.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം റദ്ദാക്കിയ സാഹചര്യത്തിൽ ചരക്കു പാതകൾ പൂർണമായും അടച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9,989 കോടി രൂപയുടെ വ്യാപാര ഇടപാട് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നു.വ്യോമമാർഗ്ഗത്തിനൊപ്പം പാകിസ്ഥാൻ വഴി റോഡ് മാർഗ്ഗവും ചരക്കു നീക്കം തുടർന്നിരുന്നു. എന്നാൽ റോഡ്മാർഗ്ഗമുള്ള നീക്കം പൂ‍ർണ്ണമായും നിർത്തിവച്ചു.