മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കണമെന്ന് ഷിന്ദേ, ഫഡ്‌നാവിസിനൊപ്പം അജിത് പവാര്‍; കേന്ദ്രം തീരുമാനിക്കും

 | 
devendra


 മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിന് പിന്തുണ ഉറപ്പാക്കി എന്‍.സി.പി. നേതാവ് അജിത് പവാര്‍. എന്നാല്‍, ആദ്യ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം ഏക്‌നാഥ് ഷിന്ദേ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ക്കില്ലെന്ന് അജിത് പവാര്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷമായി പങ്കുവെക്കണമെന്ന് ശിവസേന നേതാവും പാര്‍ട്ടിയുടെ നിയമസഭാ കക്ഷിനേതാവുമായ ഏക്‌നാഥ് ഷിന്ദേ ആവശ്യപ്പെട്ട സാഹചര്യത്തില്‍ മുന്നണിയിലെ പ്രമുഖ നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്‌നാഥ് ഷിന്ദേ, അജിത് പവാര്‍ എന്നിവര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.