പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം; മന്ത്രി എ.കെ.ശശീന്ദ്രന് പോലീസിന്റെ ക്ലീന്‍ ചിറ്റ്

കൊല്ലം: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന് പോലീസിന്റെ ക്ലീന്‍ ചിറ്റ്. മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇരയുടെ പേരോ ഇരയ്‌ക്കെതിരായ പരാമര്‍ശോ മന്ത്രിയുടെ സംഭാഷണത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയം നല്ല രീതിയില്‍ പരിഹരിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.
പരാതിക്കാരിയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ പിതാവിനോട് മാത്രമാണ് സംസാരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി കൊല്ലം റൂറല്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
യൂത്ത് ലീഗാണ് മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് നിയമോപദേശം തേടുകയായിരുന്നു. ശബ്ദതാരാവലി ഉദ്ധരിച്ചു കൊണ്ടുള്ള നിയമോപദേശത്തില്‍ നിവൃത്തി വരുത്തുക, കുറവ് തീര്‍ക്കുക എന്ന അര്‍ത്ഥത്തിലാണ് മന്ത്രി സംസാരിച്ചതെന്ന് വിശദീകരിച്ചിരുന്നു.