ആകാശ് തില്ലങ്കേരി അറസ്റ്റിൽ
Sep 13, 2023, 17:38 IST
| 
ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റിൽ. ഗുണ്ടാ ആക്ട് പ്രകാരമാണ് അറസ്റ്റ്. കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരി കഴിഞ്ഞി 27നാണ് പുറത്തിറങ്ങിയത്. സ്വർണക്കടത്ത്, ക്വട്ടേഷൻ അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ.
കാപ്പ തടവുകാരനായി വിയ്യൂർ ജയിലിൽ കഴിയവേ അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദിച്ച സംഭവത്തിൽ നേരത്തെ അറസ്റ്റിലായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതികൂടിയാണ് ആകാശ് തില്ലങ്കേരി.