അലൻസിയറുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് നിരക്കാത്തത്; വനിതാ കമ്മീഷൻ

 | 
P SATHI DEVI

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേളയിൽ നടൻ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം തീർത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സാംസ്കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമർശമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും സതീദേവി പറഞ്ഞു.


ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിൽ വർഷങ്ങളായി നടത്തിവരുന്ന അവാർഡ് വിതരണത്തിലെ പുരസ്കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശിൽപ്പമായി നൽകുന്നത്. വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു പകരം അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീർത്തും അനുചിതവും സാംസ്കാരിക കേരളത്തിനും ചലച്ചിത്ര മേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണ് അലൻസിയറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.