ജി സുധാകരന്‍റെ കാലത്തെ റോഡ് നിർമ്മാണം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരിഫ് എംപി
ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർ നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് എ.എം.ആരിഫ് എം.പി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകി.ദേശീയപാത 66ൽ അരൂർ മുതൽ ചേർത്തല വരെ പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫിൻറെ ആരോപണം.
2019 ൽ 36 കോടി ചെലവിട്ട് ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പുനർനിർമാണം. കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണെങ്കിലും നിർമാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാതവിഭാഗത്തിന് ആയിരുന്നു. ജർമൻ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതാണ്.
ഈ സാഹചര്യത്തിലാണ് മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡിൽ ഉടനീളം കുഴികൾ രൂപപ്പെടുന്നെന്നും പ്രദേശത്തെ എംപി തന്നെ ആക്ഷേപം ഉന്നയിക്കുന്നത്.
ജി.സുധാകരനുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില പാർട്ടിക്കകത്ത് നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെടുത്തി വേണം ആരിഫിന്റെ ഈ ആവശ്യത്തെ കാണാൻ