"വീട്ടിലെത്തിക്കും, ഉറപ്പ് " ; അഫ്‌ഗാനിൽ കുടുങ്ങിയ അമേരിക്കക്കാരോട് ബൈഡൻ.

 | 
Baidan

അഫ്‌ഗാനിസ്ഥാനിൽ ഉള്ള എല്ലാ അമേരിക്കക്കാരെയും തിരികെ നാട്ടിൽ എത്തിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. വൈറ്റ് ഹൗസ്സിൽ സംസാരിക്കവെ പൗരൻമാരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അമേരിക്കൻ പൗരൻമാരെ കാബൂൾ വിമാനത്താവളത്തിൽ എത്തിക്കാൻ താലിബാൻ അനുവദിക്കുമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ എയർലിഫ്റ്റിങ് ആണ് ഇപ്പോൾ നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

" അവസാനം എന്തു സംഭവിക്കും എന്നൊന്നും എനിക്കറിയില്ല, ബുദ്ധിമുട്ടുകളും നഷ്ടങ്ങളും ഉണ്ടാവാം, എന്നാലും കമാണ്ടർ ഇൻ ചീഫ് എന്ന നിലയിൽ പറയട്ടെ എന്നാൽ കഴിയുന്ന മുഴവൻ സംവിധാനങ്ങളും ആളുകളെ തിരിച്ചെത്തിക്കാൻ ഒരുക്കും. ഒരു അമേരിക്കൻ എന്ന നിലയിൽ ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങിയ നമ്മുടെസേനയെ അഭിനന്ദിക്കുന്നു" ബൈഡൻ പ്രസംഗത്തിൽ പറഞ്ഞു. 
 
അഫ്‌ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സേനയെ പിൻവലിക്കാൻ ഉള്ള തീരുമാനത്തെ ബൈഡൻ പ്രസംഗത്തിൽ ഉടനീളം ന്യായീകരിച്ചു. ഈ തീരുമാനത്തിന്റെ ഫലമായി തങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നത് ശരിയല്ല എന്നും ബൈഡൻ പറഞ്ഞു. 

ആഗസ്റ്റ് 14 ന് ശേഷം 13,000 ആളുകളെ അഫ്‌ഗാനിൽ നിന്നും അമേരിക്ക രക്ഷപെടുത്തിയിട്ടുണ്ടെന്ന് ബൈഡൻ പറഞ്ഞു.