പാഠപുസ്തകങ്ങളെ കാവിവത്കരിക്കാൻ ശ്രമം, മാറ്റം സംസ്ഥാന സിലബസിനെ ബാധിക്കില്ല; വി ശിവൻകുട്ടി
Updated: Oct 26, 2023, 15:59 IST
| 
പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള നിർദേശത്തെ കേരളം തള്ളിക്കളയുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രാഷ്ട്രീയ താല്പര്യം മുൻനിർത്തിയാണ് ഈ നീക്കമെന്നും പാഠപുസ്തകങ്ങളെ കാവിവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ ഉൾക്കൊള്ളാനാവില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ 1 മുതൽ 10 വരെ ക്ലാസുകൾ ഉപയോഗിക്കുന്നത് SCERT തയ്യാറാക്കുന്ന പുസ്തകം. മാറ്റം സംസ്ഥാന സിലബസിനെ ബാധിക്കില്ലെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാദമിക താത്പര്യങ്ങളെ അവഗണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.