വിഷം നല്‍കി കൊല്ലാന്‍ ശ്രമം നടന്നു; ഇപ്പോഴും ചികിത്സയിലെന്ന് സരിത എസ്. നായര്‍

 | 
Saritha S Nair

തന്നെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി സരിത എസ്. നായര്‍. ഇതിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്തുമെന്നും സോളാര്‍ കേസ് പ്രതിയായ സരിത മാധ്യമങ്ങളോട് പറഞ്ഞു. വിഷബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തും വെല്ലൂരുമായി താന്‍ ചികിത്സയിലാണ്. നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ വിഷം ബാധിച്ചുവെന്നും ഇപ്പോഴും ചികിത്സ തുടരുകയാണെന്നു സരിത പറഞ്ഞു.

സരിത ഉള്‍പ്പെട്ട വാഹന ആക്രമണക്കേസില്‍ മൊഴി നല്‍കാന്‍ കൊട്ടാരക്കര കോടതിയില്‍ എത്തിയപ്പോഴായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. ചികിത്സ പൂര്‍ത്തിയായ ശേഷം ഇതിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്താമെന്നാണ് സരിത അറിയിച്ചത്. സോളാര്‍ തട്ടിപ്പു കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സരിതയ്ക്ക് ആറു വര്‍ഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു.