ആനാവൂർ ജില്ലാ സെക്രട്ടറിയായി തുടരും

 | 
aanavoor

സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയായി ആനാവൂർ നാ​ഗപ്പൻ തുടരും. ജില്ല കമ്മിറ്റിയിൽ യുവാക്കൾക്കാണ് കൂടുതൽ പ്രാതിനിധ്യം.  പ്രായപരിധി പിന്നിട്ടതിനെ തുടർന്ന മുതിർന്ന നേതാക്കളായ പീരപ്പൻകോട് മുരളിയടക്കമുള്ളവരെ ഒഴിവാക്കിയാണ് കമ്മിറ്റി പുന:സംഘടിപ്പിച്ചിരിക്കുന്നത്. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ ജില്ലാ കമ്മിറ്റിയിലേക്ക് എത്തി. 

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡൻ്റുമായ കെ.പി.പ്രമോഷ്, എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ ബിനീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ ബീഗം, കിസാൻ സഭാ ദേശീയ സമിതി അംഗം പ്രീജ, ഏരിയ സെക്രട്ടറി ഡി.കെ.ശശി, ജയദവേൻ, അമ്പിളി,  കെ.എസ്.സുനിൽകുമാർ ,എസ്.പുഷ്പലത ,ഡി.കെ മുരളി ,വി. ജോയ് എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ എത്തിയ നേതാക്കൾ.
 
മുൻ എം.പി എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി. വി.കെ.പ്രശാന്ത് എംഎൽഎ, കെഎസ് ശബരിനാഥിനെ പരാജയപ്പെടുത്തി അരുവിക്കര പിടിച്ചെടുത്ത ജി.സ്റ്റീഫൻ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവർ  ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെട്ടില്ല.