മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം

 | 
manipur

മെയ് 15ന് ഇംഫാലിലാണ് ദാരുണ സംഭവം നടന്നത്. ആയുധങ്ങളുമായി എത്തിയ സംഘമാണ് കൂട്ടബലാത്സംഗം ചെയ്തത്. സ്ത്രീകൾ തന്നെയാണ് പെൺകുട്ടിയെ  പീഡനത്തിനായി വിട്ടുകൊടുത്തതെന്നാണ് റിപ്പോർട്ട്. പീഡനത്തിന് ശേഷം ജൂലൈ 21നാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകുന്നത്. സീറോ എഫ്‌ഐആർ ആയിരുന്നു രജിസ്റ്റർ ചെയ്തത്. പെൺകുട്ടി നിലവിൽ നാഗാലാൻഡിൽ ചികിത്സയിലാണ്.

മണിപ്പൂരിൽ കലാപം തുടങ്ങിയ ശേഷം ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചിരുന്നു. ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് മണിപ്പൂരിൽ നിന്ന് രക്തമുറയുന്ന ക്രൂരകൃത്യങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്ന് തുടങ്ങിയത്.

മണിപ്പൂർ വിഷയത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരും ബിജെപിയും നടത്തുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. നാളെ രാവിലെ പാർലമെന്റിലെത്തുന്നതിന് മുൻപ് മല്ലികാർജുൻ ഘാർഗെയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും തുടർ നടപടികൾ ചർച്ച ചെയ്യുമെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.