സർക്കാർ വിരുദ്ധ വികാരം പ്രതിഫലിച്ചു, പതിനായിരത്തിലധികം ഇടത് വോട്ടുകൾ ചോർന്നുപോയി; തിരുവഞ്ചൂർ രാധാകൃഷ്ണൻ

 | 
thiruvanchur radhakrishnanതിരുവനന്തപുരം:  സർക്കാർ വിരുദ്ധ വികാരം പ്രതിഫലിച്ചുവെന്നും പതിനായിരത്തിലധികം ഇടത് വോട്ടുകൾ ചോർന്നുപോയി എന്നും കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചാണ്ടി ഉമ്മന് ലഭിച്ച ഭൂരിപക്ഷം അത് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മൻ്റെ വിജയം സഹതാപ തരംഗം എന്ന് ഇടതുപക്ഷം ആവർത്തിക്കുന്നുണ്ടെന്നും അത് കോൺഗ്രസിനെ കൊച്ചാക്കാനാണെന്നും രാധാകൃഷ്ണൻ വ്യക്‌തമാക്കി.

ഇടതു പക്ഷത്തിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായില്ല എന്നത്  എം വി ഗോവിന്ദൻ്റെ വാക്കുകളിൽ നിന്ന് പ്രകടമാണ്. യാഥാർത്ഥ്യം കാണാൻ ഇടതുപക്ഷം ശ്രമിക്കണം. സിപിഐഎം വോട്ടുകൾ ചോർന്നതും അവർ പരിശോധിക്കട്ടെ. വിള്ളൽ ഉണ്ടായത് സിപിഐഎമ്മിൻ്റെ രാവണൻ കോട്ടയിലാണ്. വോട്ടുകളിൽ കുത്തനെയാണ് ഇടിവുണ്ടായതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.