ആന്റോ അഗസ്റ്റിൻ എക്സൈസ് കസ്റ്റഡിയിൽ; അനുവദിച്ചത് 24 മണിക്കൂർ
നാല് ദിവസം വേണമെന്നായിരുന്നു ആവശ്യം
| Sep 19, 2026, 12:20 IST
അബ്കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. ബത്തേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ആന്റോയെ 24 മണിക്കൂർ കസ്റ്റഡിയിൽ വിട്ടത്. വിശദമായി ചോദ്യം ചെയ്യുന്നതിനായി ആന്റോ അഗസ്റ്റിനെ നാല് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു എക്സൈസ് ആവശ്യം.
വിദേശ നിർമ്മിത മദ്യമുൾപ്പെടെയുള്ളവയുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നാല് ദിവസത്തെ കസ്റ്റഡി വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. തുടർന്ന് 24 മണിക്കൂർ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
