കുഞ്ഞിനെ കാണാന്‍ അനുപമ ശിശുഭവനില്‍ എത്തി
Nov 23, 2021, 16:45 IST
| 
ഡിഎന്‍എ പരിശോധനാഫലം അനുകൂലമായതിന് പിന്നാലെ കുഞ്ഞിനെ കാണാന്‍ അനുപമയ്ക്ക് അനുമതി. സിഡബ്ല്യുസി അനുമതി നല്‍കിയതോടെ അനുപമ കുഞ്ഞിനെ കാണാന്‍ നിര്‍മല ശിശുഭവനില്‍ എത്തി. അനുപമയ്ക്കും അജിത്തിനും മാത്രമാണ് കുഞ്ഞിനെ കാണാന്‍ അനുമതിയുള്ളത്. ഒരു വര്‍ഷത്തിന് ശേഷമാണ് അനുപമ തന്റെ കുഞ്ഞിനെ കാണുന്നത്.
പ്രസവിച്ച് മൂന്ന് ദിവസത്തിന് ശേഷം അകറ്റപ്പെട്ട കുഞ്ഞിനെ കാണുന്നതില്‍ ആകാംക്ഷയുണ്ടെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കാണാന്‍ അനുമതി ലഭിക്കുമെന്ന് കരുതിയില്ലെന്നും പറയാന്‍ പറ്റാത്തത്ര സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. ഇന്നലെയാണ് കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്.