കുഞ്ഞിനെ കിട്ടിയതില്‍ വളരെയധികം സന്തോഷമെന്ന് അനുപമ; സമരം തുടരുമെന്ന് ഐക്യദാര്‍ഢ്യ സമിതി
Wed, 24 Nov 2021
| 
കുഞ്ഞിനെ കിട്ടിയതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് അനുപമയുടെ ആദ്യ പ്രതികരണം. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും എല്ലാം വിശദമായി പിന്നീട് പറയാമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയ അനുപമ സമരപ്പന്തലിലേക്കാണ് ആദ്യമെത്തിയത്. ഇവിടെ വെച്ചായിരുന്നു പ്രതികരണം.
ഇതിന് ശേഷം അനുപമ കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങി. അതേസമയം സമരം തുടരുമെന്ന് ഐക്യദാര്‍ഢ്യ സമിതി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുന്നതു വരെ സമരം തുടരുമെന്നാണ് സമിതി വ്യക്തമാക്കിയത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, സിഡബ്ല്യുസി അധ്യക്ഷ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുന്നതു വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് അനുപമയും അജിത്തും നേരത്തേ വ്യക്തമാക്കിയിരുന്നു.