അരികൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ

 | 
arikomban

അരികൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ. അപ്പർ കോതയാറിൽ നിന്ന് മാഞ്ചോല തേയിലത്തോട്ടത്തിലെ ജനവാസമേഖലയിലേക്കാണ് അരികൊമ്പൻ എത്തിയത്. ഇതോടെ വനം വകുപ്പ് അരികൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കി.

കഴിഞ്ഞ മെയ് മാസത്തിലാണ് അരിക്കൊമ്പനെ പിടികൂടി മുണ്ടൻതുറൈ കടുവാസങ്കേതത്തിലേക്ക് മാറ്റിയത്. അതിനുശേഷം പലതവണ ആന ജനവാസമേഖലയായ മാഞ്ചോല എസ്‌റ്റേറ്റിൽ എത്തിയിരുന്നെങ്കിലും ആരെയും ഉപദ്രവിച്ചിരുന്നില്ല. പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പൻ ഇണങ്ങിയതായി വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു.