ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും പെൺകുഞ്ഞ് പിറന്നു

 | 
meyar arya

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും പെൺകുഞ്ഞ് പിറന്നു. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആര്യയുടെ പിതാവ് വിശദമാക്കി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. 

ബാലുശ്ശേരി എംഎൽഎയായ സച്ചിൻദേവും ആര്യയും 2022 സെപ്റ്റംബറിലാണ് വിവാഹിതരായത്. സംസ്ഥാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്.