മണിപ്പൂരിലെ സംഭവങ്ങളോർത്ത് ലജ്ജിച്ച് തലതാഴ്ത്തുന്നു ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Jul 23, 2023, 17:38 IST
| തിരുവനന്തപുരം: മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളിൽ ലജ്ജിച്ച് തല താഴ്ത്തുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊടും ക്രൂരതയാണ് നടക്കുന്നതെന്നും കുറ്റവാളികൾക്ക് കഠിനശിക്ഷ നൽകണമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
'വേദന പ്രകടിപ്പിക്കുവാൻ വാക്കുകളില്ല. എങ്ങനെയാണ് ഇത്തരത്തിൽ ക്രൂരമായി ഒരു മനുഷ്യന് സ്ത്രീകളോട് പെരുമാറാൻ സാധിക്കുന്നു. കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്നും ഗവർണർ പറഞ്ഞു .