കാബൂള്‍ വിമാനത്താവളത്തിലെ വെടിവെയ്പ്പ്; 5 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

 | 
Kabul airport
കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവെയ്പ്പില്‍ 5 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവെയ്പ്പില്‍ 5 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 5 മൃതദേഹങ്ങള്‍ വാഹനങ്ങളിലേക്ക് മാറ്റുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ വെടിവെയ്പ്പിലാണോ അതോ തിക്കിലും തിരക്കിലും പെട്ട് മരിച്ചതാണോ എന്ന് വ്യക്തതയില്ലെന്ന് മറ്റൊരാള്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജനങ്ങള്‍ കൂട്ടമായി വിമാനത്താവളത്തില്‍ പ്രവേശിക്കുകയും വിമാനങ്ങളില്‍ കയറാന്‍ തിരക്കു കൂട്ടുകയും ചെയ്തതോടെ വിമാനത്താവളത്തിലുണ്ടായിരുന്ന അമേരിക്കന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവെച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മരണങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

ആയിരക്കണക്കിന് ആളുകളാണ് കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയത്. താലിബാന്‍ അധികാരം പിടിച്ചതോടെ ജനങ്ങള്‍ പലായനം ചെയ്യാനുള്ള ശ്രമത്തിലാണ്. റണ്‍വേയില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞതോടെ വിമാനത്താവളം അടച്ചിരിക്കുകയാണ്.