അട്ടപ്പാടി മധു കേസ്; ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു

 | 
Madhu

അട്ടപ്പാടി മധു കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കെ പി സതീശനാണ് രാജിവെച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും സത്യഗ്രഹം നടത്തിയിരുന്നു. 

കേസില്‍ മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയില്‍ ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോനെ തന്നെ ഹൈക്കോടതിയിലും നിയമിക്കണമെന്നാണ് മധുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്. വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസിലാണ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സതീശനെ നിയമിച്ചത്.