കണ്ണൂരില്‍ ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
കണ്ണൂരില്‍ ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഷൈജേഷ് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഇയാളുടെ ഭാര്യ, പനയത്താംപറമ്പ് സ്വദേശി പ്രമ്യയെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രമ്യയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മദ്യപിച്ചെത്തിയ ഷൈജേഷ് പ്രമ്യയുമായി വഴക്കിടുകയും തുടര്‍ന്ന് അരയില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തിയ പോലീസ് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്തു.
പിന്നീട് സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.