ടൂറിസ്റ്റുകളുടെ എണ്ണത്തേക്കാള്‍ ക്വാളിറ്റിയില്‍ ശ്രദ്ധിക്കണം; കേരളം മികച്ച മാതൃകയെന്ന് ഗോവന്‍ ടൂറിസം മന്ത്രി
വിനോദ സഞ്ചാരത്തില്‍ കേരളത്തിന്റെ മാതൃക മികച്ചതാണെന്ന് ഗോവ ടൂറിസം മന്ത്രി രോഹന്‍ ഖൗണ്ടേ. ടൂറിസ്റ്റുകള്‍ എത്തുന്ന കാര്യത്തില്‍ എണ്ണത്തേക്കാള്‍ ഗുണനിലവാരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കേരളം ഇക്കാര്യത്തില്‍ വിജയിച്ചിട്ടുണ്ടെന്നും മികച്ച ഒരു മാതൃകയാണെന്നും ഖൗണ്ടേ പറഞ്ഞു. ഗോവയില്‍ എത്തിക്കൊണ്ടിരുന്ന പണക്കാരായ റഷ്യന്‍ ടൂറിസ്റ്റുകള്‍ ഇപ്പോള്‍ ദുബായിലേക്ക് പോകുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക, യുഎഇ, ജര്‍മനി, സൗത്ത് കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വളര്‍ന്നു വരുന്ന വിദേശ വിനോദ സഞ്ചാത്തെക്കുറിച്ച് പഠിക്കണം. സൗദി അറേബ്യ നടപ്പാക്കുന്ന തരത്തില്‍ പുതിയ ടൂറിസം സേവനങ്ങളും പദ്ധതികളും പിന്തുടരണം. ബീച്ചുകള്‍ക്ക് അപ്പുറത്തേക്ക് ടൂറിസം വളരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോപയിലെ പുതിയ വിമാനത്താവളം വരുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖൗണ്ടേ പറഞ്ഞു.