ബാലഭാസ്കറിന്റെ മരണം; പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

 | 
balabaskar

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സ്വര്‍ണ്ണക്കടത്ത് ബന്ധം ഉൾപ്പെടെ  എല്ലാവശങ്ങളും സിബിഐ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഫോണുകളെ സംബന്ധിച്ച് ഡിആര്‍ഐ നടത്തിയ അന്വേഷണമോ പരിശോധനയോ പരിഗണിച്ചില്ലെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ വാദം. സിബിഐയുടെ മറ്റൊരു സംഘം കേസ് അന്വേഷിക്കണമെന്ന് ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ബാലാഭാസ്കറിന്റെ കുടുംബം നേരത്തെ അറിയിച്ചിരുന്നു. അപകടമാണ് ബാലഭാസ്‌കറിന്റെ മരണകാരണമെന്നാണ് സിബിഐയുടെ നിലപാട്. ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സിബിഐ ഈ നിലപാടാണ് ഹൈക്കോടതിയെ അറിയിച്ചത്.