ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധനം; സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

 | 
k radhakrishnan


ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ക്ഷേത്രങ്ങളിൽ പൂജകൾക്ക് സമയം ഉള്ളതുപോലെ തന്നെ വെടിക്കെട്ടിനും സമയമുണ്ടെന്നും അപകടരഹിതമായ രീതിയിൽ വെടിക്കെട്ട് പുനഃസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  നടപടികൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. വെടിക്കെട്ട് ശബ്ദ മലിനീകരണത്തിനും പരിസ്ഥിതി മലിനീകരണത്തിനും ജനങ്ങൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പാലക്കാട് ഉത്സവകമ്മിറ്റികളും അറിയിച്ചിട്ടുണ്ട്.